കൈതിയിലൂടെ സംവിധായകന് ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്സായ എല്‍സിയുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിൻ്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിൻ്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമാതാക്കൾ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിൻ്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണാഭരണങ്ങൾ അണിഞ്ഞ്, സ്വർണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് കാരക്ടർ വീഡിയോയില്‍ മനസിലാകുന്നത്. ഈ വില്ലൻ വേഷം നിവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. https://www.youtube.com/watch?v=yNA5CuzUO6M