പോളിങ് ശതമാനം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ. പുതിയ സംവിധാനം മുന്‍ കാലങ്ങളില്‍ നടന്ന പോളിങ് ശതമാനം അറിയിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ സംവിധാനം കൂടുതൽ കാര്യക്ഷമവും സാങ്കേതികവിദ്യയിലൂന്നിയതുമാണെന്ന് കമ്മിഷന്‍ അവകാശപ്പെടുന്നു. അടുത്തിടെ നടന്ന ഹരിയാന, ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം അറിയുന്നതില്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മിഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനം എടുത്തത്. പുതിയ വിടിആർ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് വേഗത്തിലുള്ള അപ്‌ഡേറ്റ് ഉറപ്പാക്കുന്നു. അപ്‌ഡേറ്റ് ആവുന്ന കാലതാമസം കുറയ്ക്കുന്നതിനായി, ഓരോ പോളിങ് സ്റ്റേഷനിലെയും പ്രിസൈഡിങ് ഓഫിസർ (PRO) പോളിങ് ദിവസം ഓരോ രണ്ട് മണിക്കൂറിലും പുതിയ ECINET ആപ്പിൽ വോട്ടർമാരുടെ എണ്ണം നേരിട്ട് രേഖപ്പെടുത്തും. പോളിങ് സ്റ്റേഷനിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ്, വോട്ടർമാരുടെ പോളിങ് ശതമാനം പിആർഒകൾ ECINET-ൽ രേഖപ്പെടുത്തും. പോളിങ് അവസാനിച്ചതിന് ശേഷം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിക്ക് വിധേയമാവും. തുടര്‍ന്ന് പോൾ ചെയ്‌ത വോട്ടുകളുടെ ഏകദേശ ശതമാനം നിയോജകമണ്ഡലം തിരിച്ചുള്ള അപ്‌ഡേറ്റ് വിടിആർ ആപ്പിൽ ലഭ്യമാക്കും.