ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയുടെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ രോഷം ആളിക്കത്തുന്നു. പരിപാടിയുടെ സംഘാടനത്തിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് ഉയർത്തുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കന്നി ഐ‌പി‌എൽ കിരീടം നേടിയതിന് ശേഷമുള്ള ആഘോഷങ്ങളാണ് ദുരന്തത്തിൽ കലാശിച്ചത്. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും സംഘാടകർ ആഘോഷങ്ങൾ തുടർന്നെന്നും വിമർശനമുണ്ട്. പഞ്ചാബ് കിംഗ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചാണ് ആർ‌സി‌ബി ടൂർണമെൻ്റ് ചരിത്രത്തിലെ ആദ്യ കിരീടം നേടിയത്. ഈ നേട്ടത്തെ അഭിനന്ദിക്കുന്നതിനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിജയ പരേഡിലേക്കും ആഘോഷങ്ങളിലേക്കും ആരാധകർ ഒഴുകിയെത്തുകയായിരുന്നു. സ്റ്റേഡിയം ഗേറ്റുകളിലേക്ക് ജനക്കൂട്ടം ഓടിയെത്തിയതോടെ ആഘോഷം ദുരന്തത്തിൽ കലാശിച്ചു