കരിമണൽ കമ്പനിയായ സിഎംആർഎല്ലും തന്‍റെ മകൾ വീണാ വിജയനും ഉൾപ്പെട്ട മാസപ്പടി ഇടപാട് കേസിൽ പൊതുതാൽപ്പര്യമില്ലെന്നും സിബ.ഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകനായ എം.ആർ.അജയൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മുഖ്യമന്ത്രിയുടെ മറുപടി സത്യവാങ്മൂലം.ഹർജിക്കാരന് കേസുമായി ബന്ധമില്ല, തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ് ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തിട്ടില്ല കൂടാതെ
അഴിമതി അന്വേഷിക്കുന്ന സർക്കാർ ഏജൻസികളെ ഹർജിക്കാരൻ സമീപിക്കാതെ പകരം ഹൈക്കോടതിയിൽ ഹർജി നൽകlയെന്നുമാണ് പിണറായി വിജയന്‍റെ മറുവാദങ്ങൾ. മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയുടെ ലക്ഷ്യം രാഷ്ട്രീയ ആക്രമണമെന്നാരോപിക്കുന്ന മുഖ്യമന്ത്രി പൊതുതാൽപര്യമെന്ന ഉദ്ദേശ ശുദ്ധി ഹർജിയ്ക്കില്ലെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്.
സിഎംആര്‍എലില്‍ നിന്ന് ഒരു നിയമ വിരുദ്ധ നേട്ടവും കൈപ്പറ്റിയിട്ടില്ല. കൂടാതെ തന്‍റെ സ്വത്തുക്കളില്‍ ക്രമരഹിതമായ വര്‍ദ്ധനയില്ല.
മകളുടെ കമ്പനിയായ എക്‌സാലോജിക് വഴിയും ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ സത്യവാങ്മൂലത്തിലുണ്ട്.