കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ (എൻ.എച്ച് 85) ദേവികുളത്തുള്ള
ടോൾ പ്ലാസയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ ഉത്തരവിട്ടു.
ടോൾ പ്ലാസയിൽ ആംബുലൻസ്, ഫയർ എൻജിൻ അടക്കമുള്ള അടിയന്തര വാഹനങ്ങൾ കടന്നു പോകുന്ന പാത (ലൈൻ) തടസപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പ്രസ്തുത അപാകതകളിൽ മാറ്റം വരുത്തുന്നതു വരെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് ഉത്തരവ്.