കരിമ്പന്‍ ചപ്പാത്ത് റോഡിന്റെ ഉദ്ഘാടനം ഇന്ന് (20) രാവിലെ 9 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിക്കും.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആന്‍സി തോമസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് വിശിഷ്ട അതിഥിയായിരിക്കും.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും  മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 480 മീറ്റര്‍ നീളമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി,
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍ ബിനോയി വര്‍ക്കി,  ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ ജോയി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ആലീസ് ജോസ്,  പഞ്ചായത്ത് അംഗങ്ങളായ വിന്‍സന്റ് വി.എം, സെലിന്‍ വില്‍സണ്‍, കുട്ടായി കറുപ്പന്‍,  ടിന്റു സുഭാഷ്,  നിമ്മി ജയന്‍,  പ്രഭ തങ്കച്ചന്‍,  നൗഷാദ് റ്റി. ഇ, രാജു ജോസഫ് തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, സാമൂഹ്യ സാംസ്‌കാ രിക രാഷ്ട്രീയ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.