അടിമാലി/മൂന്നാർ/തൊടുപുഴ –
ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് നടപ്പാക്കുന്ന RISE (Rejuvenating Idukki Socially and Educationally) പദ്ധതിയുടെ ഭാഗമായി ഈ വർഷം പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്യുന്നു.

ദേവികുളം നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന അടിമാലി, വെള്ളത്തൂവൽ, പള്ളിവാസൽ, മാങ്കുളം, ബൈസൺവാലി, ചിന്നക്കനാൽ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം 21.06.2025 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ യോഗത്തിൽ ദേവികുളം നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്ന സ്കൂളുകളിൽ നിന്നും പ്ലസ് ടു/എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളും രക്ഷിതാക്കളും എത്തിച്ചേരണം. കുട്ടികൾക്ക് ഏടത്തിച്ചേരാനാവാത്ത സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് അവാർഡ് കൈപ്പറ്റാവുന്നതാണെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു.