പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലെയും ഇടുക്കിയില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ക്കുമായി കൊച്ചിയിലെ കെ.പി.എം.ജി ഗ്ലോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും പട്ടിക വര്‍ഗ വികസനവകുപ്പും സംയുക്തമായി നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം നാടുകാണി ഗവ. ഐ.ടി.ഐയില്‍ നടന്നു.

ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, ഇടുക്കി  ഐ.ടി.ഡി പ്രൊജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍, ഐ.ടി.ഐ ട്രെയിനിങ് സൂപ്രണ്ട് റിജുമോന്‍ എല്‍.എസ്,  നാടുകാണി ഊരുമൂപ്പന്‍ ചെല്ലപ്പന്‍, ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ്, ഗവ. ഐ.ടി.ഐ നാടുകാണി ഇന്‍സ്ട്രക്ടര്‍ ഷീന്‍ പി.കെ എന്നിവര്‍ സംസാരിച്ചു.

കെ.പി.എം.ജി പ്രതിനിധികളായ പ്രദീപ്, ഭരത് രാജ്  എന്നിവര്‍ പ്രൊജക്റ്റിനെ കുറിച്ച് വിശദീകരിച്ചു.  ചടങ്ങിനോട് അനുബന്ധിച്ച് ഐ.ടി. ഐയിലെ പരിശീലനാര്‍ഥികള്‍ക്കായി  സ്പോര്‍ട്സ് കിറ്റുകളും കെ.പി.എം.ജി വിതരണം ചെയ്തു. കൊച്ചി  കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.ടി  സ്ഥാപനമായ കെ.പി.എം.ജി ഗ്ലോബല്‍ സര്‍വീസസ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി 65 ലാപ്ടോപ്പുകളാണ് വിതരണം ചെയ്യുന്നത്.

ഫോട്ടോ: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലെയും, ഇടുക്കിയില്‍ നാടുകാണിയില്‍  പ്രവര്‍ത്തിക്കുന്ന ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ക്കുമായി പട്ടിക വര്‍ഗ വികസനവകുപ്പും സംയുക്തമായി നല്‍കുന്ന ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിക്കുന്നു