യോഗ ലോകമാകെ ഏറ്റെടുക്കുമ്പോള്‍ അത് ഭാരതത്തിന് അഭിമാനമായി മാറുകയാണെന്നും.  അതിനാല്‍ യോഗ എല്ലാവരും ജീവിതത്തിന്‍റെ ഭാഗമാക്കി ആരോഗ്യമുള്ളവരായി തീരണമെന്ന സന്തേശം പകര്‍ന്നാണ് മൂന്നാറില്‍ ബി ജെ പി ദേവികുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യോഗ ദിനാചരണം സംഘടിപ്പിച്ചത്. മൂന്നാർ കാർത്തികമഹാൾ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

യോഗ ദിനാചരണ പരിപാടിയിൽ ഇടുക്കിയിലെ എൻറെ കേരളം പ്രദർശന വിപണമേളയിൽ മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള അംഗീകാരം ലഭിച്ച കേരളവിഷൻ ന്യൂസ് റിപ്പോർട്ടറായ ബിനീഷ് ആന്റണിയെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമന്റോ നൽകി ആദരിച്ചു. പരിപാടികള്‍ക്ക് ബി ജെ പി ദേവികുളം മണ്ഡലം പ്രസിഡന്‍റ് പി പി മുരുകന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി ആർ അളക് രാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് മരായ ഇ കെ മോഹനന്‍, ബി മനോജ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമരായ, കലയ് വാണി അയ്യപ്പൻ, എസ് കാന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.