2025-26 അധ്യയന വര്‍ഷം ദേവികുളം താലൂക്കില്‍ അടിമാലി പട്ടിക വര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി, മൂന്നാര്‍, മറയൂര്‍ എന്നിവടങ്ങളിലെ 6 പ്രീമെട്രിക് ഹോസ്റ്റലുകളില്‍ റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാം.

2026 മാര്‍ച്ച് 31 വരെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസ വേതനം 18,000/- രൂപ.

ജൂണ്‍ 30 രാവിലെ 11 ന് പ്രാദേശിക അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ബിരുദവും, ബിഎഡുമാണ് അടിസ്ഥാന യോഗ്യത.  പ്രായ പരിധി 25 മുതല്‍ 40 വയസ് വരെ. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിഎഡ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ഡി.എല്‍.എഡ് (D.El.Ed) യോഗ്യത ഉള്ളവരെയും പരിഗണിക്കും.  താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30 രാവിലെ 10.30 ന് ഹാജരാകണം.