അടിമാലി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി തേജസ്സ് കെ ജോസ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.സുധീഷ് സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സി എസ് സുധീഷ്, ജെയ്സൺ ജോസ്, റിക്സൺ പൗലോസ്, നിഖിൽ ഷാജൻ ,ഷംനാസ്, അജിത് ജോയ്, രതീഷ് കെ ആർ ,ദീപു എം ആർ ,വിനീത് ഗോപി, അലക്സ് എന്നിവർ നേതൃത്വം നൽകി.