അടിമാലി ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകളെ ബന്ധിപ്പിക്കുന്ന അടിമാലി വെള്ളച്ചാട്ടത്തിന് കുറുകെ ഉള്ള പാലത്തിലാണ് , നാട്ടുകാർ മരക്കഷണങ്ങൾ കൊണ്ട് കൈവരി കെട്ടിയിരിക്കുന്നത്.  സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾ മുതൽ പ്രായമായവരും, വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യ ഭംഗി ആസ്വദിക്കാൻ എത്തുന്ന നിരവധി വിനോദ സഞ്ചാരികളും എത്തുന്ന ഈ പാലത്തിൻ്റെ കൈവരി തകർന്നിട്ട് നാളുകളായി. ഇതുവരെ അധികാരികൾ വേണ്ട നടപടി എടുത്തിട്ടില്ലെന്നു നാട്ടുകാർ പറയുന്നു .

എത്രയും വേഗം നടപടി എടുത്തില്ലെങ്കിൽ കനത്ത കാറ്റും മഴയും വരുന്ന സാഹചര്യങ്ങളിൽ അപകടങ്ങൾ സംഭവിച്ചേക്കാം എന്ന പേടിയിലാണ് പ്രദേശവാസികൾ.