വരാൻപോകുന്ന പഞ്ചായത്ത് ,നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സെമിനാറുകളും കൺവെൻഷനുകളും സംഘടിപ്പിച്ചു വരുന്നത് മണ്ഡലം കമ്മറ്റികളുടെയും,വാർഡ് തല കമ്മറ്റികളുടെയും നിയോജകമണ്ഡലം കമ്മറ്റികളുടെയും,കർഷക സംഘടനകളുടെയും തൊഴിലാളി സംഘടനകളുടെയും പ്രവർത്തനം
ശക്‌തിപെടുത്തി വരൻ പോകുന്ന തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തങ്ങൾ നടത്തി വരുന്നത് കെ പി സി സി യുടെ നിർദേശപ്രകാരം മഹാത്മാഗാന്ധി കുടുംബ സംഗമം പൂർത്തികരിക്കുകയും ഇതിനെ തുടർന്ന് മണ്ഡലം കമ്മറ്റികൾ കേന്ദ്രികരിച്ചു മഹാത്മാഗാന്ധി ഗ്രാമസ്വരാജ് ഏകദിന സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു വരികയുമാണ് ഇതിന്റെ ഭാഗമായി രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാമ സ്വരാജിന്റെ ഉത്‌ഘാടനം കെ പി സി സി സെക്രട്ടറി തോമസ് രാജൻ ഉത്‌ഘാടനം ചെയ്‌തു
മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് അരുൺ മുഖ്യപ്രഭാക്ഷണം നടത്തി നിയോജകമണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ ഏകദിന പരിശീലന ക്ലാസ് നയിച്ചു ,
ഷാജി കൊച്ചുകരോട്ട്,എം പി ജോസ്,ജോസ് മുത്താനാട്ട് ,ബോസ് പി മാത്യു,ജിഷ ബിജു,സുനിൽ വാരിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു നിരവധി പ്രവർത്തകർ സെമിനാറിൽ പങ്കെടുത്തു