മുരുക്കുംതൊട്ടി, മോൺഫോർട് വാലീ സീനിയർ സെക്കന്ററി സ്കൂളിലെ 100 വിദ്യാർത്ഥികൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി.പോലീസ് സ്റ്റേഷനുകളുടെ വിവിധ പ്രവർത്തനങ്ങൾ, ആയുധങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവ ശാന്തൻപാറ പോലീസ് സബ് ഇൻസ്‌പെക്ടർ ഹാഷിം കെ എച്ച്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ രൂപേഷ്, സിവിൽ പോലീസ് ഓഫീസർ ജയകുമാർ എന്നിവർ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി