മാങ്കുളം: കനത്ത മഴയെ തുടർന്ന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ സുകുമാരൻകട പാമ്പുകയം താളുങ്കണ്ടം റോഡിലെ പാലം തകർന്നു. താളുങ്കണ്ടത്തിന് സമീപം കലുങ്കിനോട് ചേർന്ന ഭാഗത്തെ റോഡ് ആണ് തകർന്നത്. റോഡ് തകർന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു.