അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ അടിമാലി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന നീര്‍ത്തട പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രകാരം 620 കര്‍ഷകര്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വഹിച്ചു.

പഞ്ചായത്ത് മെമ്പര്‍ ഷെര്‍ളി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കോയ അമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കൃഷ്ണമൂര്‍ത്തി, വി. ഇ. ഒ മാരായായ ശശിന്ദ്രന്‍, സുബിന്‍ ബാബു, ഡാനിയല്‍ ജെ. സി എന്നിവര്‍ പങ്കെടുത്തു.