മൂന്നാർ▪️മൂന്നാർ പോതമേടിന് സമീപം ടീ വാലി റിസോര്‍ട്ടിന് സമീപം ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് നീങ്ങി അപകടത്തില്‍പ്പെട്ടു. ചെന്നൈയില്‍ നിന്നുള്ള വിനോദസഞ്ചാരിയായ പ്രകാശ് അപകടത്തില്‍ മരിച്ചു. മറ്റ് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.