അടിമാലി: കുറത്തി കുടി ആദിവാസി ഉന്നതിയിലെ നവജാതശിശൂമരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായ അടിമാലി താലുക്കാശു പത്രിയിലെ ജീവനകാർക്കതിരെ നടപിടി സ്വീകരിക്കണമെന്ന് കെ.പി.എം എസ് സംസ്ഥാന അസി. സെക്രട്ടറി അഖിൽ കെ ദാമോദരൻ ആവിശ്വ പ്പെട്ടു. കെ.പി.എം എസ് ദേവികുളം യൂണിയൻ ജനറൽ കൗൺസിൻ യോഗവും അവിട്ടാഘോഷ സംഘാടക സമിതി രുപീകരണ യോഗവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . യൂണിയൻ പ്രസിഡൻ്റ് എം.പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ബിജു ബ്ലാങ്കര ‘ റ്റി.കെ സുകുമാരൻ എൻ.കെ ദിലേക് പി.റ്റി.സുജി. പി.കെ ഉണ്ണി പി.സി ബാമ്പു ശ്യാമള മോഹൻ എന്നിവർ പ്രസംഗിച്ചു.