അടിമാലിഃ കൊച്ചി ധനുഷ്കോടി ദേശീയപാത 85ന്റെ നിർമ്മാണം പ്രവർത്തനം തടഞ്ഞുകൊണ്ട് ബിജെപിയുടെ മുൻ ജില്ലാ പ്രസിഡൻ്റ് എം എൻ ജയചന്ദ്രനും സർക്കാരിന് വേണ്ടി ഹൈക്കോടതി ഹാജരായ അഡീഷണൽ സെക്രട്ടറി ജോതിലാലും ഈ ദേശീയപാത കടന്നു പോകുന്ന പ്രദേശം വനമെന്നും ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താൻ പാടില്ലെന്നും കോടതിയിൽ കേസ് നൽകുകയും. ഈ കേസിൻ്റ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേശീയപാത നിർമ്മാണം നിർത്തിവച്ചുകൊണ്ട് ഇന്നലെ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ദേവികുളം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളറയിൽ ശയന പ്രദീക്ഷണം നടത്തി

മുൻ ഡിസിസി പ്രസിഡണ്ട് റോയ് കേ പൗലോസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സിപിഎമ്മും ബിജെപിയും ചേർന്നുകൊണ്ട് താലൂക്കിന്റെ ഭൂപ്രദേശങ്ങൾ വനമാക്കാൻ ശ്രമിക്കുന്ന ഭാഗമാണ് ഇത്തരം ഉത്തരവുകൾ സംയുക്തമായി നേടിയെടുത്തത് എന്നും ഇതിനുമുമ്പും ഇത്തരം ഉത്തരവുകൾ ഇറക്കുന്നതിന് വേണ്ടി കൂട്ടുനിന്നവരാണ് ഇവരെന്നും എന്നും റോയ് കെ പൗലോസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ അധ്യക്ഷനായ പരിപാടിയിൽ മുൻ എംഎൽഎ എ കെ മണി , യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എം എ അൻസാരി, സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല, ജില്ല വൈസ് പ്രസിഡൻ്റ് ടോണി തോമസ്, കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ രഞ്ജിത് രാജീവ്, ആലിയ ദേവി പ്രസാദ്, യൂത്ത് കെയർ ജില്ല കോർഡിനേറ്റർ അമൽ ബാബു, നിയോജകമണ്ഡലം കോഡിനേറ്റർ ആഷിൻ ടോമി, കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡൻറ് ഹാപ്പി കെ വർഗീസ്, മൂന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിജയകുമാർ, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോർജ് തോമസ് , ഐഎൻടിയുസി റീജിയണൽ പ്രസിഡണ്ട് ഡി കുമാർ, ഐഎൻടിയു സി സംസ്ഥാന കോഡിനേറ്റർ ജോൺസി ഐസക്ക്, ജവഹർ ബാലമഞ്ച് ജില്ലാ കോഡിനേറ്റർ ജോസഫ്, ഡിസിസി മെമ്പർ പോൾ മാത്യു , കെ എസ് യു ജില്ലാ സെക്രട്ടറിമാരായ നിഖിൽ ചോപ്ര, അഭിജിത് സതീഷ്, ഇരുമ്പുപാലം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിയാസ് അടിമാലി മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ, വൈശാഖ് എം എസ്, രാജേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.