03/02/2023 തീയതി പെരുവന്താനം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മ്ലാപ്പാറ, കോരുത്തോട്, ഇരുമ്പ്കയം ഭാഗത്ത് വെച്ച് മകനായ മനോജിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവിൽ ആയിരുന്ന മ്ലാപ്പാറ, കോരുത്തോട്, മൂഴിക്കൽ അമ്പലം ഭാഗത്ത് കുന്നേൽ വീട്ടിൽ രാമയ്യ എന്ന പേരിൽ അറിയപ്പെടുന്ന ഗോപാലൻ (55 ) പോലീസിന്റെ പിടിയിലായി. മുക്കുഴി ഭാഗത്തുള്ള വനത്തിൽ വർഷങ്ങളായി ഒളിവില്‍കഴിഞ്ഞിരുന്ന ഇയാളെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിൽ ആണ് പോലീസിന് പിടികൂടാനായത്. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അജേഷ്, സതീഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാത്യൂസ്, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ് നാഥ് , സുനിഷ് എസ് നായർ, ഇല്യാസ്, ജില്ലാ പോലീസ് മേധാവിയുടെ പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ (എൽ.പി സ്‌ക്വാഡ്) എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.