
അങ്കണവാടികളില്‍ പാല്‍ വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്‍മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് 125 മില്ലി ലിറ്റര്‍ പാല്‍ എന്ന കണക്കില്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം പാല്‍ വിതരണം ചെയ്യുന്നതിന് മില്‍മ,അംഗീകൃത ക്ഷീര സൊസൈറ്റികള്‍,ക്ഷീര കര്‍ഷകര്‍,കുടുംബശ്രീ സംരഭകര്‍,പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂലൈ 18 പകല്‍ 1 മണി വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. അന്നേദിവസം 3 ന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497625573,9496337561.
മുട്ട വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന അഡീഷണല്‍ ഐ സി ഡി എസ് പ്രോജ്ക്ട് പരിധിയിലുള്ള ചക്കുപള്ളം,വണ്ടന്‍മേട്,ഇരട്ടയാര്‍ പഞ്ചായത്തുകളിലെ 101 അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ മാസം മുതല്‍ 2026 മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ജൂലൈ 18 പകല്‍ 1 മണി വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം. അന്നേദിവസം 2.30ന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497625573,9496337561.
ടെന്‍ഡര്‍ ക്ഷണിച്ചു
പൈനാവ് ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയിലെ മാതൃയാനം പദ്ധതി (പ്രസവ ശേഷം അമ്മയേയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ആയതിനു ശേഷം വീട്ടില്‍ കൊണ്ടാക്കുന്ന പദ്ധതി) ക്ക് വേണ്ടി വാഹനം ലദ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച രേഖകളും പകര്‍പ്പ് സഹിതം ടെന്‍ഡര്‍ മുദ്ര വെച്ച് കവറില്‍ ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് ബന്ധപ്പെടുക-04862 299574
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
നെടുങ്കണ്ടം ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഡ്രൈ ലീസ് വ്യവസ്ഥയില്‍ ഡ്രൈവറില്ലാതെ വാഹനം മാത്രം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 30 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് രണ്ട് മണിക്ക് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400916175, 9447776364