അടിമാലി : നേര്യമംഗലത്ത് ജീപ്പും ബൊലോറയും തമ്മിൽ കൂട്ടിയിടിച്ച് അപകടം.ബൈസൺവാലിയിൽ നിന്നും വന്ന ജീപ്പും കോതമംഗലത്ത് നിന്നും വന്ന ബൊലോറയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു വാഹനത്തിലും ഉണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട്പോയി. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു