12 വയസുള്ള പെണ്‍കുട്ടിയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 51കാരന്‍ അറസ്റ്റില്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂരാണ് സംഭവം. പന്നൂർ കാവാട്ടുകുന്നേൽ വീട്ടിൽ ജിജി ചാക്കോയെയാണ് ( 51) കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാവിലെ കുളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ കുളിമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു 51 വയസുള്ള ജിജി ചാക്കോ. പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വെച്ചതോടെ ഓടി. സംഭവ ശേഷം ഒളിവിൽ പോയ ഇയാളെ കോട്ടയം പുതുപ്പള്ളി ആനക്കോട്ടയിൽ നിന്നാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കരിമണ്ണൂർ എസ്.എച്ച്.ഒ വി.സി വിഷ്ണുകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജനിൽ, രാജേഷ് പി.ടി, സിവിൽ പൊലീസ് ഓഫീസർ നഹാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.