വെള്ളത്തൂവൽ : ഒരു ജീവൻ പൊലിയുമ്പോൾ മാത്രം ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന സ്ഥിരം പല്ലവിക്ക് മാതൃക ആക്കുകയാണ് റവന്യൂ- പൊതുമരാമത്തും വെള്ളത്തൂൽ പഞ്ചായത്തുമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തുവൽ.  കാലവർഷം കലിതുള്ളിയതിനെ തുടർന്ന് അനേകം നാശനഷ്ടങ്ങളാണ് പഞ്ചായത്ത് വാർഡുകളിൽ നടന്നിട്ടുള്ളത്.. റോഡ് സൈഡിലുകളിൽ ഭീഷണിയായി വീഴാറായി നിൽക്കുന്ന വീടുകൾ, പൊതുമരാമത്ത് റോഡ് ഇടിഞ്ഞുവീണ് നാശനഷ്ടം സംഭവിക്കാവുന്ന വീടുകൾ, ചോർന്നലിക്കുന്ന ഭവനങ്ങൾ, ഇങ്ങനെ മനുഷ്യജീവന് തന്നെ ഭീഷണി ഉയർത്തുന്ന അനേകം വീടുകളിലാണ് ഇന്ന് കുറെ കുടുംബങ്ങൾ വെള്ളത്തൂവൽ പഞ്ചായത്തിൽ ഉള്ള ഭവനങ്ങളിൽ അന്തിയുറങ്ങുന്നതെന്നും കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തുവൽ ആരോപിച്ചു.

പൊതുമരാമത്ത് റോഡിൽ ഇരു സൈഡിലും വളർന്നുനിൽക്കുന്ന പൊന്തക്കാടുകൾ കാരണം റോഡ് കാണാനാകാതെ വാഹനം ദിശ മാറി വന്ന് വീടുകളുടെ മുകളിലേക്ക് പതിക്കുവാൻ വരുന്നതും വൻ അപകട ഭീഷണിയാണ്… ഇത്തരത്തിൽ ഭീഷണി നിലനിൽക്കുന്ന ഭവനങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്തിൽ തന്നെ ആൾതാമസം ഇല്ലാത്ത അനേകം കാടുപിടിച്ച് ലക്ഷങ്ങൾ നഷ്ടം വരുത്തി കിടക്കുന്ന KSEB കോട്ടേഴ്‌സുകൾ ഉണ്ട്. ഇത് ഒക്കെ വാസയോഗ്യമാക്കി കൊടുത്താൽ എത്രയോ കുടുംബങ്ങൾക്ക്‌ ഇത് ഒരു ആശ്വാസമാകും. ചുമപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന ഇത്തരം ഫയലുകൾ ഒന്ന് പരിശോധിച്ചു നാടിന് നന്മയുള്ള എന്തെങ്കിലും മാർഗ്ഗ പരിപാടി ചെയ്തുകൂട്ടിയാൽ അനേകം കുടുംബങ്ങൾക്ക്‌ ആശ്വാസമാകും എന്നും കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തുവൽ വ്യക്തമാക്കി.

 


അപകട ഭീഷണി നിലനിൽക്കുന്ന കുടുംബങ്ങളെ എത്രയും പെട്ടെന്ന് വാസയോഗ്യമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുവാനും കല്ലാറുകുട്ടി മുതൽ വെള്ളത്തൂവൽ- മുതുവാൻകുടി ആനച്ചാൽ വരെയുള്ള റോഡ് സൈഡിലെ പൊന്തക്കാടുകൾ ഉടൻതന്നെ നീക്കം ചെയ്യണമെന്നും ഇതിനായി പൊതുമരാമത്ത് റവന്യൂ- പഞ്ചായത്ത് വകുപ്പുകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് കുത്തിയിരിപ്പ് നിരാഹാരം പോലുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്  കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തുവൽ അറിയിച്ചു