കാഞ്ഞാർ – പുള്ളിക്കാനം – വാഗമൺ റൂട്ടിലെ കുമ്പങ്കാനം വ്യൂ പോയിൻ്റിൽ നിന്നും ഒരാൾ കൊക്കയിൽ വീണു. ഞായറാഴ്ച രാത്രി 10.34 നാണ് തൊടുപുഴ സ്വദേശി കൊക്കയിൽ വീണെന്ന വിവരം അഗ്നിരക്ഷാസേനയ്ക്ക് ലഭിച്ചത്. മൂലമറ്റം, തൊടുപുഴ അഗ്നി രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം എറണാകുളം തോപ്പുംപടി സ്വദേശിയായ മുൻ വൈദ്യുതി ബോർഡ് എൻജിനീയർ കാൽവഴുതി വീണ അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ആൾ പോയത്. ഞായറാഴ്ച ഈ സ്ഥലത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.