അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും യുഡിഎഫും ആഹ്വാനം ചെയ്ത ദേവികുളം താലൂക്ക് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അടിമാലിയടക്കമുള്ള ഇടങ്ങളില്‍ ചുരുക്കം ചില വ്യാപാര ശാലകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല.സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ഹർത്താലിനോട് അനുബന്ധിച്ഛ് പ്രതിഷേധ സൂചകമായി ദേശിയപാത സംരക്ഷണ സമിതി നേര്യമംഗലത്തേക്ക് ലോംങ്ങ് മാര്‍ച്ച് സംഘടിപ്പിക്കും.
നേര്യമംഗലം വനമേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതോടെ ഹൈറേഞ്ച് മേഖലയില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും യു ഡി എഫും ദേവികുളം താലൂക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്..