നേര്യമംഗലം : ദേശിയപാത 85ൽ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ വിലക്കിന് എതിരെയാണ് എന്‍എച്ച് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവികുളം താലൂക്കില്‍ ഹര്‍ത്താലും ആറാംമൈല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരം മുതല്‍ നേര്യമംഗലം റേഞ്ച് ഓഫിസ് വരെ ലോങ് മാര്‍ച്ചും സംഘടിപ്പിച്ചത്്.
ദേശീയ പാത സംരക്ഷണ സമിതി,ഹൈറേഞ്ച്്്് സ്ംരക്ഷണ സമിതി ,വിവിധ രാഷ്ട്രീയ മതസമുദായസംഘടനകളുടെയും എന്നിവരുടെ നേത്യത്വത്തിലാണ്് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചത്്. മാര്‍ച്ചില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
റേഞ്ച് ഓഫിസിനു മുന്‍പില്‍ പ്രവര്‍ത്തകര്‍ ഇടിച്ച്‌കേറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്.
വനംവകുപ്പും പരിസ്ഥിതി-ഉദ്യോഗസ്ഥ ലോബികളും നടത്തിയ ഗൂഢാലോചനയാണ് ദേശീയ പാത 85 ലെ നേര്യമംഗലം വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മാണം തടസ്സപ്പെടുന്നതിന് കാരണമായിരിക്കുന്നത്. റവന്യു രേഖകള്‍ അനുസരിച്ച് പാതയുടെ മധ്യത്തില്‍ നിന്ന് ഇരു വശത്തേക്കും 50 അടി വീതമുള്ള ഭൂമി പൊതുമരാമത്തു വകുപ്പിന് അവകാശപ്പെട്ടതാണ്.
ഇതു സംബന്ധിച്ചുള്ള ഹൈക്കോടതി വിധി നിലനില്‍ക്കെ കേരള സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി ഹാജരായ അഡിഷനല്‍ ചീഫ് സെക്രട്ടറി ഈ ഭാഗം വനമാണെന്നു നല്‍കിയ റിപ്പോര്‍ട്ടാണ് റോഡ് നിര്‍മാണം തടസ്സപ്പെടാന്‍ കാരണമായത്. ദേശീയ പാതയുടെ പണികള്‍ നിര്‍ത്തിവെച്ചിരുക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ആണ് സ്യഷ്ടിച്ചിരുക്കുന്നത്.എത്രയും വേഗം ദേശീയ പാതയുടെ പണികള്‍ പുനരാംരിഭിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ മാത്രമേ ജനങ്ങളുടെ യാത്രബുദ്ധിമുട്ട് അവസാനിക്കുകയുള്ളു എന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു