പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഇന്റര്‍വ്യൂ
പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക അധ്യാപകരുടെ പാനല്‍ തയാറാക്കുന്നതിലേക്കായി ഓഗസ്റ്റ് ആറാം തീയതി ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂ ഷെഡ്യൂള്‍, ബയോഡേറ്റ യോഗ്യത, ഫോം എന്നിവയ്ക്ക് https://painavu.kvs.ac.in എന്ന വിദ്യാലയ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0486232205.
നഴ്‌സ് കരാര്‍ നിയമനം
ആരോഗ്യ കേരളം ഇടുക്കിയില്‍ ആര്‍ബിഎസ്‌കെ നഴ്‌സ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കുന്നതിനായി ഓഗസ്‌റ് 5 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുയിലിമല സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ഇടുക്കി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത, നിയമനം, എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 04862232221.
ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് ആഗസ്റ്റ് 8 ന് പകല്‍ 11 മണിക്ക് കുമളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 40 വയസ്സില്‍ താഴെ പ്രായമുളള എംഎല്‍റ്റി ഡിപ്ലോമ/ ബിഎസ് സി എംഎല്‍റ്റി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ (നിര്‍ബന്ധം) എന്നീ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 222978.