ഇടുക്കി: ഇടുക്കി രാജാക്കാട് തിങ്കൾകാട്ടിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഥിതി തൊഴിലാളികളുടെ മകൾ കൽപ്പന കുലുവാണ് മരിച്ചത്.

അസാം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തിയ ശേഷം രാവിലെ കൃഷിയിടത്തിൽ ജോലിക്ക് പോയിരുന്നു. ഉച്ചക്ക് ജോലിക്കുശേഷം തിരികെ എത്തിയപ്പോൾ കുട്ടിയെ വാഹനത്തിൽ ഉള്ളിൽ ബോധരഹിതമായാ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശക്തമായ പനിയെ തുടർന്ന് മാതാപിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിക്ക് മരുന്ന് വാങ്ങിയിരുന്നു. പോസ്റ്റ്മാർട്ടത്തിനായി മൃദദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. രാജാക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.