മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ കുട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പുനരുപയോഗ ശീലം വളര്‍ത്തുകവഴി മാലിന്യത്തിന്റെ തോത് കുറക്കുക, പരിമിതമായ വിഭവങ്ങളെ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കിയ  ”പ്രാക്റ്റീസ് റീയൂസ് , ബി എ ഗ്രീന്‍ ചാംപ്’  ക്യാമ്പയിനില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്  വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സമ്മാനവും സെര്‍ട്ടിഫിക്കേറ്റുകളും  നല്‍കി സംസാരിക്കുകയായിരുന്നു കളക്ടര്‍. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധന്യം ഉള്‍ക്കൊള്ളുന്ന, മൂല്യബോധമുള്ള തലമുറയാണ് വളര്‍ന്ന് വരേണ്ടത്. അവര്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് മുതിര്‍ന്നവരുടെ കടമായെന്നും കളക്ടര്‍ പറഞ്ഞു.ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വമിഷനും  തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് പരിസ്ഥിതി ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പഴയവ  പുനരുപയോഗിക്കുന്നത് അഭിമാനക്കുറവല്ല, പകരം അതാണ് ചാംപ്യന്‍മാരുടെ ലക്ഷണം എന്ന സന്ദേശമാണ് ക്യാമ്പയിനിലൂടെ നല്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.  പുതിയ അദ്ധ്യയന വര്‍ഷത്തില്‍ പുതിയ ബാഗും കുടയും യൂണിഫോമും ചെരിപ്പും എല്ലാം വേണമെന്ന കാലങ്ങള്‍ ആയുള്ള ശീലമാറ്റം ലക്ഷ്യമിട്ടു നടപ്പിലാക്കി  സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഏറെ താല്‍പര്യത്തോടെയാണ്. പരിപാടിയുമായി സഹകരിച്ചത്. വാഴത്തോപ്പ് സ്‌കൂളില്‍ നിന്നും ഗ്രീന്‍ ചാംപ് സര്‍ട്ടിഫിക്കേഷന് അര്‍ഹത നേടിയ 160 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മൂന്നിലധികം വസ്തുക്കള്‍ പുനരുപയോഗിച്ച് മികച്ച മാതൃകയായ വിദ്ധ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക സമ്മാനമായി ക്യാമ്പയിന്‍ ലോഗോയും ശുചിത്വ സന്ദേശങ്ങളും ആലേഖനം ചെയ്ത സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളും വിതരണം ചെയ്തു .

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  ഭാഗ്യരാജ് കെ ആര്‍ , സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ ടോമി ആനിക്കുഴിക്കാട്ടില്‍, ഹൈ സ്‌കൂള്‍, എച്ച് എം  അര്‍ച്ചന സ്റ്റാന്‍ലി, സ്‌ക്കൂള്‍ അദ്ധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കൊപ്പം ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍  അനുമോള്‍ തങ്കച്ചന്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അമല്‍ മാത്യു ജോസ്, റിസോഴ്‌സ് പേഴ്‌സണ്‍മാരായ  ബാബു സെബാസ്റ്റ്യന്‍, ശരത് പി എസ് എന്നിവര്‍