ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയും താനും രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. അതിൽത്തന്നെ കേരാഫെഡിൻ്റെ ഉത്പന്നങ്ങൾ വിലകുറച്ച് നൽകാനാവുമോ എന്നതിൽ ചർച്ച നടന്നു. ചർച്ചയിൽ അനുകൂലമായ നിലപാടാണ് ഉണ്ടായത്.
ഡയറക്ടർ ബോർഡുമായി ആലോചിച്ച് എത്രത്തോളം വിലകുറച്ച് നൽകാൻ കഴിയുമെന്ന് അറിയിക്കും. അങ്ങനെ കിട്ടുന്നതിന്റെ കൂടെ സബ്സിഡി വില കൂടി കുറച്ച് നൽകാനാണ് ആലോചിക്കുന്നത്. എന്തായാലും കേരാഫെഡ് ഉത്പ്പന്നം സപ്ലൈകോ വഴി വിലകുറച്ചു നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ വഴി തൊട്ടടുത്ത ദിവസം മുതൽ വിതരണം ചെയ്യാൻ കഴിയുന്ന രീതിയിലാണ് നിർദേശം വെച്ചത് പതിനഞ്ചാം തീയതിയോടുകൂടി വീണ്ടുമൊരു ഘട്ടത്തിൽ കൂടി വില കുറയ്ക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.