ഇടുക്കി : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് മര്യാദ ലംഘനം നടത്തിയ കേസിൽ പ്രതിയായ നെടുങ്കണ്ടം ചക്കക്കാനം കുരിശുമല ഭാഗത്ത് കുരിശുമല വീട്ടിൽ ആണ്ടവരാജൻ (56) -നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 5 വർഷത്തെ കഠിനതടവും 20,000/- രൂപ പിഴയും,ഐ പി സി വകുപ്പ് പ്രകാരം മൂന്നുവർഷത്തെ കഠിനതടവും 18000/- രൂപ പിഴയുമാണ് വിധിച്ചത്. 2024 ൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചുകയറി മര്യാദ ലംഘനം നടത്തിയതായാണ് തെളിഞ്ഞത്.