രാജാക്കാട്: രാജാവിന് സമീപം വട്ടക്കണ്ണിപ്പാറയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപെട്ടു. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട്ടുകാർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ ഇലക്ട്രിക് പോസ്റ്റ് അടക്കം ഇടിച്ചിട്ട ശേഷമാണ് ബസ് മറിഞ്ഞത്.
കുട്ടികളടക്കം 19 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായാണു വിവരം. രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു മാറ്റും. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.