രാജാക്കാട്, കൊച്ചു മുല്ലക്കാനം സ്വദേശി ചൂഴികരയിൽ രാജേഷ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. സ്വന്തം വീട്ടിലേക്ക് വാഹനം എത്താത്തതിനാൽ സമീപവാസിയുടെ വീട്ടു മുറ്റത്താണ് ഓട്ടോറിക്ഷ ഇടുന്നത്. പതിവ് പോലെ ഇന്നലെ രാത്രി 8 മണിയോടെ ഓട്ടോറിക്ഷ നിർത്തിയിട്ട ശേഷം വീട്ടിലേക്ക് പോയി. തുടർന്ന് ഇന്ന് പുലർച്ചെ 1.30 ഓടെ ഓട്ടോ കത്തിയെന്നാണ് വീട്ടുകാർ തന്നെ അറിയിക്കുന്നത് എന്ന് രാജേഷ് പറഞ്ഞു.

ഓട്ടോറിക്ഷക്ക് തീ പിടിക്കുന്നതിനു മുമ്പ് ഈ പ്രേദേശത്തെ കറണ്ട് പോയിരുന്നു.
ഓട്ടോറിക്ഷ കത്തിയ ശേഷമാണ് കറണ്ട് വന്നത്. തുടർന്ന് തീപിടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ ഓട്ടോ കത്തി നശിച്ചിരുന്നു. സംഭവത്തിൽ രാജാക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

9 മാസം മുമ്പ് ഇതേ സ്ഥലത്ത് വെച്ച് സമാനമായാ സംഭവം നടന്നിരുന്നുവെന്നും
അന്ന് പോലീസിൽ പരാതി നൽകിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും വീട്ടുകാർ പറയുന്നു.