രാജാക്കാടിന് സമീപം ആൽമാവ്സിറ്റിയിൽ മകൻ വിറക് കമ്പ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. വെട്ടികുളം മധുവാണ് മരിച്ചത്. ഈ മാസം 14ന് ആണ് മദ്യപിച്ച് വീട്ടിലെത്തിയ മകൻ അമ്മയുമായി വാക്ക് തർക്കം ഉണ്ടാക്കുകയും, തടയാൻ എത്തിയ പിതാവിനെ വിറക് കൊണ്ട് ആക്രമിക്കുകയും ആയിരുന്നു. ആക്രമണത്തിൽ
തലക്കും മറ്റും ഗുരുതര മായി പരിക്കേറ്റ മധു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. തലയിലും, നെഞ്ചിനുമേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മകൻ സുധീഷ് ഡിമാൻഡിലാണ്