ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാഴം-വെള്ളി (21, 22) ദിവസങ്ങളിൽ അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയുര്‍വേദ ഹോസ്പിറ്റലിന് എതിര്‍വശം ദ്വിദിന ഓണം ഖാദി വിപണന മേള സംഘടിപ്പിക്കും. റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ട് പീസുകള്‍, ചുരിദാര്‍ തുണിത്തരങ്ങള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആകര്‍ഷകമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.