മൂന്നാർ : ലോറികളിലെ ഓവർ ലോഡ് തടയാൻ നടപടി ഇല്ല, കേബിൾ മേഖലയെ തകർക്കുന്നതിനൊപ്പം ഇൻറർനെറ്റ് സംവിധാനവും നിശ്ചലപ്പെടുത്തുന്നു. പരാതിപ്പെട്ടിട്ടും നടപടി എടുക്കാതെ പോലീസ്. കാന്തല്ലൂർ മേഖലയിൽ നിന്നുമുള്ള തടി ലോറികളിലെ ഓവർലോഡ് പ്രദേശത്തെ കേബിൾ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനൊപ്പം ആശയവിനിമയ മാർഗവും നിശ്ചലപ്പെടുത്തുന്നു.

കഴിഞ്ഞദിവസം കാന്തല്ലൂർ മേഖലയിൽ നിന്നും ഗ്രാൻറീസ് തടി കയറ്റി വന്ന ലോറി പയസ്നാർഭാഗത്തായി കേബിൾ ലൈനിൽ ഉടക്കി പൊട്ടിച്ചിരുന്നു. സമാനമായ രീതിയിൽ ഏതാനും മാസങ്ങൾക്ക് മുൻപ് കോവിൽക്കടവ് ഭാഗത്ത് ഓവർലോഡ് കയറ്റി വന്ന ലോറി ലൈനിൽ ഉടക്കിയതിനാൽ പോസ്റ്റ് മറിഞ്ഞ് സമീപത്തെ ഇരുചക്രവാഹനം തകർന്നിരുന്നു.
ഇത്തരത്തിൽ കേബിൾ ലൈനിൽ പൊട്ടിക്കുന്നതിലൂടെ ഇൻറർനെറ്റ് സംവിധാനം പൂർണമായും നിശ്ചലമാകുന്ന അവസ്ഥയാണ്. ഇത് വിദ്യാർത്ഥികളെയും വർഷം ഫ്രം ഹോം ചെയ്യുന്ന ഉദ്യോഗസ്ഥകളെയും സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിൽ.

പ്രദേശത്തെ പ്രധാനപെട്ട റേഷന്‍ കടകള്‍, ബാങ്ക്, ഫോറസ്റ്റ് സ്‌റ്റേഷന്‍ തുടങ്ങി സ്ഥാപനങ്ങളിലും ഈ നെറ്റ് വര്‍ക്കാണ് വിനിയോഗിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം നിലക്കുന്ന വേളകളില്‍ ഇവിടത്തെ പ്രവര്‍ത്തനങ്ങളും നിശ്ചലമാകും
മുൻപ് വൈദ്യുതി ലൈനിൽ ഉടക്കി പോസ്റ്റ് മറിഞ്ഞ സംഭവത്തെ തുടർന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പിടി തങ്കച്ചൻ ഇടപെട്ട് ഓവർലോഡ് തടയുവാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും നിലവിലും തുടരുന്ന സാഹചര്യമാണ്. കേബിൾ പൊട്ടിക്കുന്നത് തുടർന്ന് മേഖല ബാധിക്കുന്ന സാഹചര്യത്തിൽ മറിയൂർ പോലീസിൽ പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടായില്ല എന്നും കെസിസിഎൽ മറയൂർ മേഖലാ കമ്മിറ്റി ആരോപിച്ചു.