രാജാക്കാട്, കുമളി പോലീസ് സ്റ്റേഷൻ പരിധികളിലെ വാഹന മോഷണവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിൽ വാങ്ങുക.ഇതിനോടൊപ്പം ജില്ലയുടെ വിവിധ മേഖലകളിൽ സമീപകാലത്ത് നടന്നിട്ടുള്ള ബൈക്ക് മോഷണങ്ങളിലെ പ്രതികളുടെ ബന്ധത്തെ കുറിച്ചും പോലീസിന്റെ അന്വേഷണം ആരംഭിച്ചു.
അരിവിളംച്ചാൽ ഒറ്റപ്ലാക്കൽ അനൂപ്, അണക്കര വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.കാന്തിപ്പാറ സ്വദേശിയുടെ മോഷണം പോയ ബൈക്കിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഇക്കഴിഞ്ഞ എട്ടിനാണ് ബൈക്ക് മോഷ്ടിച്ചത്.ഈ ബൈക്കിൽ അടിമാലി ഭാഗത്തേക്ക് പോകുമ്പോൾ അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കൾ ഉടുമ്പൻ ചോലയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികൾ ആണെന്ന് തിരിച്ചറിഞ്ഞു.കാന്തിപ്പാറ കമ്പനിമലയിൽ ജോയിയുടെ ബൈക്കാണ് മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി.സ്റ്റേഷനിൽ എത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മുൻപും ഇവർക്കെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ടന്നും കണ്ടെത്തി.
രാജാക്കാട്,കുമളി എന്നിവിടങ്ങളിൽ നിന്നായി നാല് ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ് ‘ഇതിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തിവരവെയാണ് ഉടുമ്പൻചോലയിലെ മോഷണക്കേസിൽ പ്രതികൾ പിടിയിലായത്. ഇന്നലെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തിരുന്നു. രാജാക്കാട് കുമളി മേഖലകളിലെ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക. നാളെ തന്നെ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം
മറ്റ് സ്റ്റേഷൻ പരിധികളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ബൈക്ക് മോഷണ കേസുകളുമായുള്ള പ്രതികളുടെ ബന്ധവും പോലീസ് അന്വേഷിച്ചു വരികയാണ്.