2024-25 അധ്യയന വർഷത്തിൽ എസ് എസ് എൽ സി,+2,ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ ആദരിച്ചത്ബാ.ങ്കിലെ സഹകാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെയാണ് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത് .ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു ഉത്‌ഘാടനം ചെയ്‌തു. ഇന്ന് സർവ്വിസ് സഹകരണ മേഖല വളരെ അധികം വെല്ലുവിളികൾ നേരിടുന്ന ഒരു മേഖലയാണ് എന്നാൽ രാജകുമാരി സർവ്വിസ് സഹകരണ ബാങ്കിനെ സംബന്ധിച്ചു പ്രതിസന്ധികൾ ഒന്നുമില്ലയെന്നും അദ്ദേഹം പറഞ്ഞു.
ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ രണ്ട് വിദ്യാർത്ഥികളെയും +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ആറ് വിദ്യാർത്ഥികളെയും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ.14 വിദ്യാർത്ഥികളെയുമാണ് ആദരിച്ചത്.എല്ലാ വിദ്യാർത്ഥികളെയും പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമന്റോയും ക്യാഷ് അവാർഡും നൽകുകയും ചെയ്‌തു.
ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് അരീപ്ലാക്കലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഒന്നേകാൽ ലക്ഷം രൂപയുടെ ചികിത്സ സഹായം വിതരണവും നടന്നു
ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ ബാങ്ക് സെക്രട്ടറി അമ്പിളി ജോർജ് ,ബാങ്ക് ജീവനക്കാർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു,