രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ പതിനൊന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ഏഴ് കൊവിഡ് മരണമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 1920 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(India sees 11 Covid-19 deaths in 24 hours, active cases drop to 7,264)

ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആക്ടീവ് കേസുകളുടെ എണ്ണം കുറവാണ്. മരണ സംഖ്യം വർ‌ധിക്കുന്നുണ്ട്. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തു. കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നു എന്നത് ആശ്വാസകരമാണ്.

ഗുജറാത്ത് (1,433). മഹാരാഷ്ട്രയിൽ 540 ഉം ഡൽഹിയിൽ 649 ഉം സജീവ കേസുകൾ റിപ്പോർട്ട് ചെയ്തു. LF.7, XFG, JN.1, അടുത്തിടെ തിരിച്ചറിഞ്ഞ NB.1.8.1 എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന ഉപ വകഭേദങ്ങൾ കാരണം ഇന്ത്യയിൽ നിലവിൽ കോവിഡ്-19 കേസുകൾ വർധിച്ചത്.