കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി (കാഫ്) ഇടുക്കി ജില്ല മീറ്റ് ലബ്ബക്കട ഹൈറേഞ്ച് വില്ലയിൽ വെച്ച് നടന്നു, അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കോവിൽമല രാജാവ് രാമൻ രാജ മാന്നാൻ പരിപാടിയിൽ മുഖ്യ അതിഥി ആയിരുന്നു.
ജില്ല പ്രസിഡൻ്റ് ബിനോ കട്ടപ്പന അധ്യക്ഷൻ ആയിരുന്നു.
കാഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സിനോയ്, പി. ആർ. ഓ ജയരാജ് കട്ടപ്പന, അടിമാലി മേഖല സെക്രട്ടറി സരിത, ജില്ലാ ജോയിൻ്റ് സെക്രട്ടറി സുധീഷ്, അടിമാലി സോണൽ പി ആർ ഓ സിനീഷ്, തുടങ്ങിയ കാഫ് ഭാരവാഹികൾ, ഇടുക്കി ജില്ലയിലെ കലാകാരന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു, പുതിയ അംഗങ്ങൾക്ക് ഉള്ള ഇൻഷുറൻസ് കാർഡ് വിതരണവും തുടർന്ന് കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.