വെള്ളത്തൂവൽ : കല്ലാറുകുട്ടി രാജാക്കാട് റോഡിൽ വെള്ളത്തൂവൽ യാക്കോബിറ്റ് സുറിയാനി പള്ളിക്ക് സമീപം മണ്ണിടിച്ചിൽ മൂലം വൻ മരങ്ങളും ഇല്ലിത്തൂറു കൂട്ടവും കടപുഴകി വീണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിനു നാശനഷ്ടവും ഇതുവഴിയുള്ള പൊതുഗതാഗതവും തടസ്സപ്പെട്ടു. ഒരാഴ്ചക്കാലമായി തോരാതെ പെയ്യുന്ന മഴയിൽ റോഡ് സൈഡിൽ നിന്നിരുന്ന വൻമരവും ഇല്ലത്തുറുവും മണ്ണും റോഡിലേക്കും വെള്ളത്തൂവൽ പന്തലിൽ വീട്ടിൽ മറിയാമ്മ ബേബിയുടെ കൃഷിയിടത്തിലേക്ക് പതിക്കുകയും ഭാഗികമായി കൃഷി നാശം സംഭവിക്കുകയും ആയിരുന്നു. ഇതുമൂലം വെള്ളത്തൂവൽ ഇടപ്പാട്ട് സാലി നോബിളിന്റെ വീട് അപകടാവസ്ഥയിലാണ്. വെള്ളത്തൂവൽ പന്ത്രണ്ടാം വാർഡ് മെമ്പർ കെ ബി ജോൺസന്റെ സമയോചിതമായ ഇടപെടൽ മൂലം വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതരും, അടിമാലി യൂണിറ്റ് ഫയർഫോഴ്സും, വെള്ളത്തൂവൽ പോലീസ് എന്നിവർ സ്ഥലത്ത് എത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയും ആയിരുന്നു.. രക്ഷാപ്രവർത്തനത്തിൽ രാഹുൽ കെ കെ വെള്ളത്തൂവൽ , കുഞ്ഞ് കത്തനാര്തോട്ടം,, മുരുകൻ, ബിജു വെള്ളത്തൂവൽ, വെള്ളത്തൂവലിലെ ഓട്ടോ തൊഴിലാളികൾ തുടങ്ങി നിരവധി നാട്ടുകാരും പങ്കാളികളായി. തന്റെ വാർഡിൽ അപകടവസ്ഥ നേരിടുന്ന സ്ഥലങ്ങളിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ കെ ബി ജോൺസൺ പറഞ്ഞു