ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരിം നിര്‍വഹിച്ചു.
ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തിയ പരിപാടിയില്‍ പഞ്ചായത്തംഗം ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത് ജി റാവു മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി പീഡിയാട്രീഷന്‍ ഡോ. സുനി സി.എസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ഇടുക്കി ദേശീയ ആരോഗ്യദൗത്യം, ജില്ലാ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുലയൂട്ടുന്ന ഓരോ അമ്മമാര്‍ക്കും മുലയൂട്ടലുമായി ബന്ധപ്പെട്ട് ആവശ്യമായ പിന്തുണയും വിവരങ്ങളും അവര്‍ ആഗ്രഹിക്കുവോളം ലഭ്യമാക്കുക’ എന്ന സന്ദേശമടങ്ങിയ പോസ്റ്റര്‍ പ്രകാശനം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി. എന്‍  നിര്‍വഹിച്ചു. മുലയൂട്ടലിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബ്രോഷര്‍ പ്രകാശനം തൊടുപുഴ ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. സോമു. കെ അനില്‍ നിര്‍വഹിച്ചു.

ജില്ലാ എം.സി.എച്ച്. ഓഫീസര്‍ ജാന്‍സി പി.എ,  ജില്ലാ – ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യകേരളം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍ വിവിധ നഴ്‌സിങ്് സ്‌കൂളുകളില്‍ നിന്നുമുള്ള അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.