പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുനിരുൽ എസ്‌ കെ (26), രാഹുൽ എസ് കെ(27) എന്നിവരെ ആണ് കഞ്ചാവുമായി പോലീസ് പിടികൂടിയത്. സുനിരുൽ 1.190 കിലോ ഗ്രാം ഉണക്ക കഞ്ചാവ് രാഹുലിന് വിൽപന നടത്തുന്നതിനായി ഒരു പ്ലാസ്റ്റിക് കൂടിനുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നതായി കണ്ടതിനെ തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തൊടുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയാനന്ദ് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർ ഡാലു എന്നിവരും തൊടുപുഴ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്