ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആദിവാസിക്കുടികൾ അടക്കമുള്ള മേഖലകളിൽനിന്ന് എത്തുന്ന ആയിരക്കണക്കിന് ആലംബഹീനരായ രോഗികൾക്ക് ആശ്വാസം ഏകുവാനുള്ള ഏക ഒരു ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. ദിനംപ്രതി നിരവധി ആരോപണങ്ങൾക്ക് വിധേയമാകുന്നതാണ് ഈ ആശുപത്രി സമുച്ചയം. സാധാരണക്കാരായ ആളുകൾ ഇതിനെതിരെ ശബ്ദമുയർത്തുവാൻ ഭയക്കുന്നു.

അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയും പരാതികൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും ഉള്ള ഉത്തമ മാർഗമാണ് സ്വകാര്യപരമായിട്ട് പരാതി പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുക എന്നുള്ളത്. ഇതിനു വേണ്ടിയാണ്  ആശുപത്രിയുടെ ഏതെങ്കിലും ഭാഗങ്ങളിൽ അടച്ചുറപ്പുള്ള പരാതിപ്പെട്ടി സ്ഥാപിക്കുക എന്ന ആവിശ്യം ഉയർന്നിട്ടുള്ളത്.

പെട്ടിയിൽ നിക്ഷേപിക്കുന്ന പരാതികൾക്ക് ആശുപത്രി സൂപ്രണ്ട് കൃത്യമായി മറുപടി പറയണം. ആശുപത്രിയിൽ മുൻപ് സ്ഥാപിച്ചിരുന്ന പരാതിപ്പെട്ടിയിൽ സ്വകാര്യപരമായി നിക്ഷേപിക്കുന്ന പരാതികൾ താക്കോൽ പൂട്ട് ഇല്ലാത്തതിന്റെ കാരണത്താൽ പരാതികൾ അനധികൃതമായി എടുത്തു വായിക്കുകയും  ചവിട്ടുകൊട്ടയിൽ എറിയുകയും ചെയ്യുന്നത് പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.

ആശുപത്രിയിൽ ബ്ലഡ് ബാങ്കിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, ഫുഡ് ബങ്കിന്റെ പ്രവർത്തനം പ്രവർത്തനക്ഷമതമാക്കുക, ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ ആശുപത്രിയിൽ നിന്ന് തന്നെ രോഗികൾക്ക് എത്തിക്കാനുള്ള പ്രവർത്തനം കാര്യക്ഷമമാക്കുക ഇങ്ങനെ നിരവധി പരാതികളാണ് ആശുപത്രിക്ക്‌ എതിരെ ഉയരുന്നത്. ആയതിനാൽ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നാണ് കേരള കോൺഗ്രസ് (ബി) ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. പൗരന്റെ അവകാശങ്ങൾക്കെതിരെ നിലപാടുകൾ നിലകൊള്ളുന്ന ആശുപത്രി അധികൃതർക്ക് എതിരെയും പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.