ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉമാമഹേശ്വരിയുടെ പിതാവും ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശിയുമായ സെല്‍വരാജ് (64)ആണ് മരിച്ചത്. പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന സെല്‍വരാജ് ചൂണ്ടലില്‍ എത്തിയപ്പോള്‍ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് ബസ്സിൽ നിന്ന് റോഡിലേക്ക് വീണത് . വീഴ്ച്ചയില്‍ സെൽവരാജിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.