ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി വിട്ടു നല്‍കിയ കെട്ടിടത്തിലാണ് പുതുതായി ഹോസ്റ്റല്‍ ആരംഭിച്ചത്. ഉപയോഗിക്കാതിരുന്ന കെട്ടിടം ഇടുക്കി ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കോളേജിന് വിട്ടുനല്‍കിയത്. കോളേജിന്റെ പിടിഎ മുന്‍കൈയെടുത്ത് 5 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
യോഗത്തില്‍ പിടിഎ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രൊഫ. ഉമേഷ് എ സി, പിഡബ്ല്യുഡി പ്രതിനിധി ഷൈജു, കോളേജിലെ വിവിധ വകുപ്പുകളുടെ മേധാവികളായ ഡോ. രഘുനാഥന്‍ രാജേഷ്, ഡോ. മഞ്ജു മാനുവല്‍, ഡോ. ഡോളി മേരി, ഡോ. മധു കെ പി, കോളേജ് ഡീന്‍മാരായ ഡോ. സന്തോഷ്‌കുമാര്‍, ഡോ. പ്രമോദ് വി കെ, ഡോ. ഷെരീഫ് ആര്‍ എം, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ഫിലുമോന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു