കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞ് വീണ് കൂട്ടിരിപ്പുകാരിയായ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛായം പുരട്ടിയ മുഖവുമായി ചാനലിൽ വന്നിരുന്ന് ആരോഗ്യത്തിൽ നമ്പർ വണ്ണാണെന്ന് തള്ളി മറിക്കുന്നതല്ലാതെ മെഡിക്കൽ കോളേജുകളും ആശുപത്രികളും വെൻ്റിലേറ്ററിലാണ്. ദുർസ്ഥിതികൾ ചൂണ്ടിക്കാട്ടുന്നവരെ വളഞ്ഞാക്രമിക്കുകയാണ്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ അറ്റകുറ്റപണി നടത്താതെ രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാരും മന്ത്രിയും രാജിവെച്ചൊഴിയും വരെ സമരങ്ങൾ തുടരുമെന്നും സി.പി.മാത്യു പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് ഹാപ്പി കെ.വർഗീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.വി.സ്കറിയ, ബാബു പി.കുര്യാക്കോസ്, പി.ആർ.സലി കുമാർ, റ്റി.എസ്.സിദ്ധിഖ്, ജോർജ് തോമസ് , ഒ.ആർ.ശശി, പോൾ മാത്യു, ജോൺ സി ഐസക്, പി.എ.സജി, കെ.പി. അസീസ്, സി.എസ്.നാസർ, ഇൻഫൻ്റ് തോമസ്, അനസ് കൂട്ടാല, ജേക്കബ് പോൾ, റോയി സെബാസ്റ്റ്യൻ, എസ്.എ.ഷജാർ, സി. ജി എൻസൻ, പി.ഐ.ബാബു, റോയി കാഞ്ഞിരം,മിനി ബിജു, ജോബി ചെമ്മല, ഷിൻസ് ഏലിയാസ്, സി ജോ പുല്ലൻ, വിനു സ്കറിയ, ജോവിസ് വെളിയത്ത്, ഉഷ സദാനന്ദൻ, ആനിയമ്മ ജേക്കബ്, അലൻ നിധിൻ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു.