രാജാക്കാട് ▪️ രാജാക്കാടിന് സമീപം കാറും, ബസും കൂട്ടിയിടിച്ച് അപകടം. രാജാക്കാട്~ചെമ്മണ്ണാർ റോഡിൽ മങ്കാരം വളവിലാണ് കാറും ബസും കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെ യാണ് അപകടം ഉണ്ടായത്.. രാജാക്കാട് നിന്നും മുനിയറ വഴി അടിമാലിയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കുത്തുങ്കൽ ഭാഗത്ത്‌ നിന്നും രാജാക്കാട് ഭാഗത്തേക്ക്‌ പോകുകയായിരുന്ന കാർ മങ്കാരം വളവിൽ എതിർ ദിശയിലൂടെ കയറ്റം കയറി വരുന്നതിനിടെ ബസിലേക്ക് ഇരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് രാജാക്കാട് പോലീസ് സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്ന് പോകാൻ കഴിയാതെയായി.. കാർ യാത്രികർ 4 അംഗസംഘം ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാർ യാത്രികർക്ക് സരമായി പരിക്കേറ്റു. അപകടത്തിൽ 2 വാഹനങ്ങളുടെ മുൻഭാഗം തകർന്നു. മമ്മട്ടിക്കാനം മുതൽ കുത്തുങ്കൽ വരെയുള്ള ഈ ഭാഗങ്ങളിൽ വീതി കുറവും വഴി പരിചയ കുറവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.