കോതമംഗലം: പൈങ്ങോട്ടൂർ ആയങ്കരയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.
ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ കടവൂർ മലേക്കുടിയിൽ ബിജു ജോസഫ് (48) ആണ് മരിച്ചത്. ബിജുവിന്റെ ഭാര്യാമാതാവ് കോഴിപ്പിള്ളി പാറശാലപ്പടി കുര്യപ്പാറ വീട്ടിൽ ബ്രെസി (69) സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ബിജുവിന്റെ മകൾ മെറിൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.